ബാലഭാസ്കറിന്റെ മരണം: ‘മകനെ കൊലപ്പെടുത്തിയതാണ്, സിബിഐ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ല’; പിതാവ് കെ സി ഉണ്ണി

news image
Oct 11, 2026, 4:42 am GMT+0000 payyolionline.in

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി പിതാവ് കെ സി ഉണ്ണി. മകനെ കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു എന്നാണ്  പിതാവിന്റെ പ്രതികരണം. സിബിഐ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും കെ സി ഉണ്ണി പറയുന്നു.

മകനെ കൊന്നതാരാണെന്ന് കണ്ടുപിടിക്കേണ്ടത് സിബിഐ ആയിരുന്നു. എന്നാൽ അവരത് ചെയ്തില്ല. സിബിഐ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ല. സാമ്പത്തിക ഇടപാട്, ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള സുഹൃത്തുക്കൾ, ഡ്രൈവർ എന്നിവരെയാണ് പ്രധാന സംശയം.

മകന് എന്താണ് സംഭവിച്ചത് എന്ന് ഇനിയെങ്കിലും അന്വേഷിച്ചു കണ്ടുപിടിക്കണം. കയ്യിൽ ഉണ്ടായിരുന്ന വിവരങ്ങൾ എല്ലാം പോലീസിന് നേരത്തെ കൈമാറിയത് ആണെന്ന് പിതാവ് കെസി ഉണ്ണി.

രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നൽകിയ ഹർജിയിലാണ് വീണ്ടും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ഇട്ടത്. 2018-ലാണ് വാഹനാപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന സിബിഐ അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചനയില്ലെന്നും കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe