ബാ​ലു​ശ്ശേ​രി മാമി തിരോധാന കേസ്​: അപ്രത്യക്ഷരായ ഡ്രൈവർ രജിത്​കുമാറിനെയും ഭാര്യയെയും കണ്ടെത്തി

news image
Jan 10, 2025, 11:14 am GMT+0000 payyolionline.in

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാ​ലു​ശ്ശേ​രി എ​ര​മം​ഗ​ലം കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ (മാ​മി -56) ന​ഗ​ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അന്വേഷണം നടക്കുന്നതിനിടെ അപ്രത്യക്ഷരായ മാമിയുടെ ഡ്രൈവർ രജിത്​കുമാറിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ കണ്ടെത്തി.

ദീർഘകാലം മാമിയുടെ ഡ്രൈവറായിരുന്ന രജിത്​കുമാറിനെയും ഭാര്യ സുഷാ​രയെയും വ്യാഴാഴ്ചയാണ് കാണാതായത്. വ്യാഴാഴ്ച രാത്രി​ തുഷാരയുടെ സ​ഹോദരൻ സുമൽജിത്​ നടക്കാവ്​ പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച ലോഡ്ജിൽ നിന്നും പോയെന്നും പിന്നീട് വിവരമില്ലെന്നുമയിരുന്നു പരാതി.

ഇരുവരും ബസ്​ സ്റ്റാൻഡ്​ പരിസരത്തുനിന്ന്​ ഓട്ടോറിക്ഷയിൽ ​കയറുന്ന സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ്​ നോട്ടീസ്​ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഗുരുവായൂരിലെ ലോഡ്ജിൽനിന്ന്​ ഇവരെ കണ്ടെത്തുന്നത്. മനസ്സമാധാനമില്ലാത്തതിനാൽ നാടുവിട്ടതാണെന്ന്​ രജിത്​കുമാർ പൊലീസിനോട്​ പറഞ്ഞു. നടക്കാവ്​ പൊലീസിന്‍റെ അനാസ്ഥയാണ്​ മാമി കേസിന്​ തുമ്പില്ലാതാക്കിയതെന്നും അന്വേഷണം ശക്തമായി മുന്നോട്ട്​ പോകണമെന്നും രജിത്​കുമാർ ഗുരുവായൂരിൽനിന്ന്​ മാമി ആക്ഷൻ കമ്മിറ്റി ഗ്രൂപിൽ ശബ്​ദ സന്ദേശം പോസ്റ്റ്​ ചെയ്തിട്ടുണ്ട്.

പൊലീസ്​ ഉടനെ ഇവരെ കോഴിക്കോട്ട്​ എത്തിച്ച്​ ചോദ്യം ചെയ്യും. ഒരുവർഷം മുമ്പ്​ കാണാതായ മാമിയെക്കുറിച്ച്​ ലോക്കൽ ​പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണത്തിന്‍റെ ഭാഗമായി രജിത്​കുമാറിനെ നേരത്തെ ​ലോക്കൽ പൊലീസ്​ ചോദ്യം ചെയ്തിരുന്നു. തുടർന്ന്​ അന്വേഷണം നടത്തിയ ക്രൈം​ബ്രാഞ്ചും രജിത്​കുമാർ ഉൾപ്പെടെ നിരവധി ​പേരെ ചോദ്യം ചെയ്തു. എ.ഡി.ജി.പി അജിത്​കുമാറിന്​ മാമി വധക്കേസിൽ പങ്കുണ്ടെന്ന ആരോപണവുമായി പി.വി. അൻവർ എം.എൽ.എ രംഗത്തുവരികയും വിഷയം വിവാദമാവുകയും ചെയ്തതിനെ തുടർന്നാണ്​ അന്വേഷണത്തിനായ പ്രത്യേക സംഘത്തെ നിയോഗിച്ച്​ സർക്കാർ ഉത്തരവായത്​. ആദ്യം ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ ചില സൂചനകൾ ലഭിച്ചിരുന്നെങ്കിലും അന്വേഷണം മുന്നേട്ടുപോയില്ല.

2023 ആ​ഗ​സ്റ്റ് 21നാ​ണ് ന​ഗ​ര​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി. 22ന് ​ത​ല​ക്കു​ള​ത്തൂ​രി​ൽ ഫോ​ൺ ഓ​ണാ​യി ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും വി​ളി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് വീണ്ടും ഓ​ഫാ​യി. മാ​മി​യെ കാ​ണാ​നി​ല്ലെ​ന്ന് അ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ന​ട​ക്കാ​വ് പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​ത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​യി​രു​ന്ന രാ​ജ്പാ​ൽ മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​മാ​സം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ക​ഴി​ഞ്ഞ ജൂ​ലൈ 10ന് ​എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടും തു​മ്പു​ണ്ടാ​ക്കാ​നാ​യി​ല്ല. തുടർന്ന് കേസ് ക്രൈം​ബ്രാ​ഞ്ചിന് കൈമാറിയിരുന്നു. നേ​ര​ത്തേ സി.​ബി.​ഐ​ക്ക് കേ​സ് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റിയത്. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് റെ​യ്ഞ്ച് ഐ.​ജി പി. ​പ്ര​കാ​ശി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഡി​വൈ.​എ​സ്.​പി യു. ​പ്രേ​മ​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയെ കാണാതായിട്ട്​ ഒരുവർഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന്​ കഴിയാത്തത്​ കേസിൽ ഉന്നതർക്ക്​ പങ്കുള്ളതുകൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe