വടകര: മൂന്ന് തരത്തിലുള്ള വികസനമാണ് കേരളത്തിൽ ഇനി നടപ്പിലാക്കുക. തുറമുഖ വികസനം റെയിൽവേ നവീകരണം റോഡ് നവീകരണം
ഈ മൂന്ന് മേഖലകളും വികസിച്ചാൽ കേരളത്തിൻറെ തൊഴിലവസരങ്ങളും ടൂറിസം സാധ്യതകളും പതിന്മടങ്ങ് വർദ്ധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രവർത്തക കൺവെൻഷൻ വടകര കൃഷ്ണകൃപ കല്യാണമണ്ഡപം ഓഡിറ്റോറിയത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു . ജില്ലാ പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണൻ സമീപം
പ്രവർത്തക കൺവെൻഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസ്, എം ടി രമേശ്, എം പി രാജൻ, ബാബു പുതംപാറ, അഡ്വക്കേറ്റ് കെ കെ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.