ബിഹാറിൽ സ്കൂളിലെ പൈപ്പിൽ നിന്ന് വെള്ളം കുടിച്ച പെൺകുട്ടി മരിച്ചു

news image
Sep 3, 2024, 11:30 am GMT+0000 payyolionline.in

ബിഹാർ: ബിഹാറിൽ സ്‌കൂളിൽ നിന്നും വെള്ളം കുടിച്ച പെൺകുട്ടി മരിച്ചു. ഒമ്പത് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളന്ദ ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. സ്‌കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇവരെ ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് പെൺകുട്ടി മരിച്ചത്. പെൺകുട്ടി ഈ സ്കൂളിലെ വിദ്യാർഥിയല്ല. സുഹൃത്തുക്കളെ കാണാനായി ഇവിടേക്കെത്തിയതാണ്.

ചികിത്സയിലുള്ള വിദ്യാർഥികളുടെ നില മെച്ചപ്പെട്ടുവരുന്നതായും സംഭവത്തിൽ‌ അന്വേഷണം ആരംഭിച്ചതായും നളന്ദ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭങ്കർ പറഞ്ഞു. കുട്ടികൾ വെള്ളം കുടിച്ച വാട്ടർ പ്യൂരിഫയറിൽ നിന്നുള്ള വെള്ളത്തി​ന്റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മരിച്ച പെൺകുട്ടിയുടെ ആന്തരാവയവ സാമ്പിളുകളും രാസപരിശോധനക്ക് അയച്ചു. വാട്ടർ പ്യൂരിഫയർ കൃത്യമായി പരിപാലിക്കുന്നില്ലെന്നു മനസിലായിട്ടുണ്ട്. സ്‌കൂൾ വാർഡനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിഎം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe