ബി.ടെക് (എൻ.ആർ.ഐ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു, കീം പരീക്ഷ എഴുതാത്തവർക്കും പരി​ഗണന

news image
May 21, 2025, 11:30 am GMT+0000 payyolionline.in

തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജുക്കേഷനിന്റെ (കേപ്പ്) കീഴിൽ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മുട്ടത്തറ (തിരുവനന്തപുരം), പെരുമൺ (കൊല്ലം), പത്തനാപുരം (പുനലൂർ), പുന്നപ്ര (ആലപ്പുഴ), ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

2025-26 അധ്യയന വർഷത്തിൽ ബി.ടെക് കോഴ്സിന് എൻ.ആർ.ഐ സീറ്റുകളിലേക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.capekerala.org അല്ലെങ്കിൽ അതത് കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രോസ്പെക്ടസും അപേക്ഷാ ഫോറവും വെബ്സൈറ്റുകളിൽ ലഭ്യമാണ്. കീം പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2316236, 9746390261എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe