ന്യൂഡൽഹി: ബുൾഡോസർ രാജിനെതിരെ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. അനുമതിയില്ലാതെ ഒക്‌ടോബർ ഒന്ന് വരെ ഇടിച്ച് നിർത്തലുകളെല്ലാം നിർത്തിവയ്‌ക്കണമെന്ന് വിധിയിലൂടെ സുപ്രീംകോടതി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുയർന്ന പരാതി കേൾക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ഒക്‌ടോബർ ഒന്നിനാണ് കോടതി ഈ കേസിൽ തുടർ വാദം കേൾക്കുക.
ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊളിച്ചുമാറ്റലുകൾ ഒന്നും പാടില്ല. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ അല്ലെങ്കിൽ മറ്റ് പൊതു ഇടങ്ങൾ (ജലാശയങ്ങൾ പോലുള്ളവ) എന്നിവടങ്ങളിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ അകപ്പെടുന്നവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇടിച്ചു നിരത്തുന്നത് പതിവായ സാഹചര്യമായിരുന്നു. നേരത്തെയും ഒരു കേസ് പരിഗണിക്കവെ ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി താക്കീത് നൽകിയിരുന്നു.