ബെത്‍ലഹേമിൽ ഇക്കുറി ക്രിസ്മസ് ആഘോഷങ്ങളില്ല; ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് പ്രതീകാത്മക പുല്‍ക്കൂട്

news image
Dec 25, 2023, 4:44 pm GMT+0000 payyolionline.in

വെസ്റ്റ്ബാങ്ക്: ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ജന്‍മസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്‍ലഹേമില്‍ ഇക്കുറി ആഘോഷമില്ല. ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധം കാരണമാണ് ആഘോഷങ്ങള്‍ റദ്ദാക്കിയത്. ഭീമാകാരമായ ക്രിസ്മസ് ട്രീ, പരേഡുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയോടെയാണ് ബെത്ലഹേമിലെ നേറ്റിവിറ്റി സ്ക്വയറില്‍ എല്ലാ സീസണിലും ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കുക. എന്നാല്‍ ഇക്കുറി തീര്‍ത്ഥാടകരോ വിനോദ സഞ്ചാരികളോ ഇല്ലാതെ വിജനമാണ് ബെത്‍ലഹേം. നക്ഷത്രങ്ങളും പുല്‍ക്കൂടുകളും അലങ്കാരവിളക്കുകളുമില്ല.

 

വളരെ കുറച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും മാത്രമാണ് തുറന്നിട്ടുള്ളത്. നഗരത്തിന്‍റെ പ്രധാന കേന്ദ്രമായ മാങ്കര്‍ സ്ക്വയറിലും ശ്മശാന മൂകത. യേശുകൃസ്തുവിന്‍റെ ജന്‍മസ്ഥലമെന്ന് വിശ്വസിക്കുന്ന ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയിലും തിരക്കില്ല. ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രതീകാത്മക പുല്‍ക്കൂട് നിര്‍മിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയിട്ട് രണ്ടര മാസത്തിലേറെയായി. സംഘര്‍ഷ ഭൂമിയായ ഗാസയില്‍ നിന്ന് 73 കിലോമീറ്ററോളം ദൂരമേയുള്ളു ബെത്‍ലഹേമിലേക്ക്. ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രതീകാത്മക പുല്‍ക്കൂട് നിര്‍മിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe