ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവെ; ഇതുവരെ ചികിത്സ തേടിയത് 899 പേർ

news image
Mar 11, 2023, 2:53 pm GMT+0000 payyolionline.in

കൊച്ചി : മാലിന്യ പ്ലാന്റിന് തീപിടിച്ച ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 17 പേർ കിടത്തി ചികിത്സ സ്വീകരിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ ആളുകളും ഡിസ്ചാർജ് ആയി. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും കൊച്ചിയിലെത്തുന്നവർക്ക് മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. പൾമനറി ഫംഗ്ഷൻ പരിശോധന നടത്തും. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവ്വെ നടത്തും. കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. എലിപ്പനി, ഇൻഫ്ളുവൻസ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കേരളം ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe