ഇന്നത്തെ കാലത്ത് പലതരം രോഗങ്ങൾ ആളുകൾക്ക് വരികയും ചികിത്സ തേടുകയും ചെയ്യുന്നുണ്ട്. അതിൽ വലിയൊരു ശതമാനവും ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ളതാണ്. അത്തരത്തിൽ പൊണ്ണത്തടിയും യൂറിക് ആസിഡ് പോലെയുള്ള ബുദ്ധിമുട്ടുകളും നാം വലിയ രീതിയിൽ അനുഭവിക്കേണ്ടി വരുന്നു. വ്യായാമ കുറവും ഭക്ഷണത്തിലെ പ്രകടമായ മാറ്റങ്ങളും ഒക്കെയാണ് ഇതിന്റെ കാരണമായി വിലയിരുത്തുന്നത്. അതിൽ പ്രധാനമാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ലുകൾ.
കിഡ്നി സ്റ്റോൺ എന്നത് വൃക്കകളിൽ രൂപപ്പെടുന്ന കട്ടിയായ ധാതുക്കളുടെയും ലവണങ്ങളുടെയും നിക്ഷേപങ്ങളാണ്. ഇവ സാധാരണയായി കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ്, ഫോസ്ഫേറ്റ് തുടങ്ങിയ വസ്തുക്കളിൽ നിന്നാണ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ ഇവയുടെ വലിപ്പം വളരെ ചെറുതോ വലുതോ ആകാം. ചിലത് മണൽത്തരി പോലെ ചെറുതും മറ്റുചിലത് ഏതാനും സെന്റിമീറ്റർ വലിപ്പമുള്ളതുമാകാനുള്ള സാധ്യതകളുണ്ട്.
ദിവസവും 2.5-3 ലിറ്റർ വെള്ളം കുടിക്കുന്നത് കല്ല് മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും സർജറിയിലൂടെ ആണ് കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നതെന്ന് കാണാറുണ്ട്. അല്ലാതെ മരുന്നുകൾ മാത്രം ഉപയോഗിച്ചും ഇതിനെ നിങ്ങൾക്ക് ട്രീറ്റ് ചെയ്യാം. ഭക്ഷണരീതികളിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ഇത്തരം രോഗികൾക്ക് പറ്റിയതെന്നും ഗുണമാവുകയെന്നും നോക്കാം. അനാർ: വൃക്കയുടെ ആരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും പ്രകൃതിദത്ത സംയുക്തങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കല്ലുകൾ ഉണ്ടാക്കുന്ന ധാതുക്കളുടെ അടിഞ്ഞുകൂടൽ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ആസിഡുകൾ മൂത്രത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ദോഷകരമായ വസ്തുക്കൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. ഇളനീർ: പ്രകൃതിയുടെ ഇലക്ട്രോലൈറ്റ് പാനീയ എന്നറിയപ്പെടുന്ന ഇളനീർ ജലാംശം മാത്രമല്ല നൽകുന്നത്. മൂത്രനാളിയിലെ വെള്ളം ശുദ്ധീകരിക്കാനും ധാതുക്കളുടെ നിക്ഷേപം അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇത് നിങ്ങളുടെ ശരീരം തണുപ്പിക്കുന്നതും കൂടിയാണ് എന്ന പ്രത്യേകത ഉണ്ട്.
നാരങ്ങാവെള്ളം: ഇതിൽ പ്രകൃതിദത്ത സിട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കല്ലുകൾ ഉണ്ടാകുന്നത് തടയുകയും നിലവിലുള്ള കല്ലുകൾ തകർക്കാൻ സഹായിക്കുകയും ചെയ്യും. ചെറുചൂടുള്ള വെള്ളത്തിൽ ഒരു പിഴിഞ്ഞെടുക്കുന്നത് നല്ല പ്രതിവിധിയാണ്. ഇത് വൃക്കകളുടെ പ്രവർത്തനത്തെ സ്വാഭാവികമായി പിന്തുണയ്ക്കുകയും അധികം പരിശ്രമിക്കാതെ നിങ്ങളുടെ ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യാൻ സഹായിക്കുന്നു. ബാർലി വെള്ളം: ഇത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലൊരു ഓപ്ഷനാണ്. ബാർലി വെള്ളം വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിലൂടെ മൂത്രത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുന്നു, വൃക്കയിലെ കല്ലുകളുടെ മൂർച്ചയുള്ള അരികുകൾ മൃദുവാക്കുന്നു, അതുവഴി അവ എളുപ്പത്തിൽ പുറത്തുകടക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.