ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വര്‍ണങ്ങള്‍ ആരോഗ്യത്തിന് വലിയ ഭീഷണി; ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

news image
Oct 28, 2025, 5:04 pm GMT+0000 payyolionline.in

ഭക്ഷണ വിഭവങ്ങള്‍ക്ക് ഭംഗി കൂട്ടാന്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് പതിവാണ്. ടാര്‍ട്ടാസിന്‍, സണ്‍സെറ്റ് യെല്ലോ, കാര്‍മോയിസിന്‍, എരിത്രോസിന്‍ തുടങ്ങിയവ ഇന്ന് ബിരിയാണി, തന്തൂരി , പലഹാരവിഭവങ്ങള്‍ എന്നിവയില്‍ വ്യാപകമായി കണ്ടു വരാറുണ്ട്. കാഴ്ചയില്‍ ഏറെ മനോഹരമായി കാണപ്പെടുന്ന ഈ കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണമെല്ലാം ആരോഗ്യത്തിന് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നവയാണ്. പ്രധാനമായും ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം.

 

കൃത്രിമ നിറങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി ദഹന പ്രശ്‌നങ്ങളായ വയറുവേദന, ഗ്യാസ്, അസിഡിറ്റി, എന്നിവക്ക് കാരണമാകും. മറ്റൊന്ന് അലര്‍ജിയാണ്. ടാര്‍ട്ടാസിന്‍ പോലുള്ള നിറങ്ങള്‍ ചില ആളുകളില്‍ ശരീരത്തിലെത്തുന്നത് വഴി അലര്‍ജിക്കും ചര്‍മ രോഗങ്ങള്‍ക്കും കാരണമാകും. പ്രധാനമായും ശരീരത്തില്‍ തടിപ്പുകള്‍ കാണപ്പെടുന്ന് ടാര്‍ട്രാസിന്‍ പോലുള്ള നിറങ്ങള്‍ ശരീരത്തിലെത്തുമ്പോഴുള്ള അലര്‍ജി മൂലമാണ്

ദീര്‍ഘകാലം ഇത്തരം നിറങ്ങള്‍ അടങ്ങിയ ഭക്ഷണം ശരീരത്തിലെത്തുന്നതു വഴി കരള്‍, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഈ നിറങ്ങള്‍ കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി കൂടാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ചില കൃത്രിമ നിറങ്ങള്‍ ശരീരത്തിലെത്തുന്നത് വഴി ക്യാന്‍സര്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

 

നമുക്ക് ചുറ്റുമുള്ള പല ഹോട്ടലുകളിലും നിലവിരമില്ലാത്ത കൃത്രിമമായ നിറങ്ങളാണ് ഉപയോഗിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ അതിന്റെ നിറത്തില്‍ ആകൃഷ്ടരാവാതെ സ്വാഭാവിക നിറങ്ങളുള്ള വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നത് മാത്രമാണ് പ്രതിവിധി. ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച് എപ്പോഴും അവബോധം ഉള്ളവരായിരിക്കുക എന്നതും പ്രധാനമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe