ഭക്ഷ്യവിഷബാധ; മഹാരാഷ്ട്രയിൽ 30 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

news image
Aug 25, 2023, 8:00 am GMT+0000 payyolionline.in

ഭണ്ഡാര: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ആശ്രാം സ്‌കൂളിലെ 30 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുംസാർ ടൗണിലെ യെരാളി ആശ്രാം സ്‌കൂളിലാണ് സംഭവം.

വ്യാഴാഴ്‌ച ഛർദ്ദിയും വയറുവേദനയും പനിയും അനുഭവപ്പെട്ടതായി സ്‌കൂളിലെ ചില വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ സംഘം സ്‌കൂൾ ഹോസ്റ്റലിൽ താമസിക്കുന്ന 325 വിദ്യാർഥികളെ പരിശോധിച്ചതായി ജില്ലാ ഹെൽത്ത് ഓഫീസർ മിലിന്ദ് സോംകുവാർ പറഞ്ഞു. ഇവരിൽ 30 വിദ്യാർഥികളെ തുംസാറിലെ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹോസ്റ്റലിൽ നൽകിയ ഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് അസുഖം വന്നതിനാൽ ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുവെന്നും എല്ലാ വിദ്യാർഥികളും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്

ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സെക്കൻഡറി തലം വരെ വിദ്യാഭ്യാസം നൽകുന്ന റസിഡൻഷ്യൽ സ്കൂളുകളാണ് ആശ്രാം സ്കൂളുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe