തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി 10,545 പരിശോധന നടത്തി, മൂന്ന് ദിവസങ്ങളിലായാണിത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 2305 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പിച്ചു.
വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 1357 പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 217 സ്ഥാപനത്തിന് നോട്ടീസ് നൽകി. രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിച്ച 187 സ്ഥാപനങ്ങൾക്ക് ലൈസൻസെടുക്കാൻ നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസിന് foscos.fssai.gov.in ലൂടെ മാത്രമാണ് അപേക്ഷിക്കേണ്ടത്.