തിക്കോടി :തിക്കോടി തെരുവിൽ ആലമുള്ള കണ്ടി എ.കെ ദാമോദരൻ മാസ്റ്റർ (83) അന്തരിച്ചു. ഭാര്യ :സരോജിനി.മക്കൾ: സജിത്കുമാർ (എഞ്ചിനിയർ സൗദി അറേബ്യ), പരേതനായ സന്ദീപ് കുമാർ.മരുമകൾ: അശ്വതി. സഹോദരങ്ങൾ:ജാനകി (മണിയൂർ), പത്മിനി (കൊയിലാണ്ടി), പരേതയായ ലക്ഷ്മി (മുക്കാളി ) . തൃക്കോട്ടർ വെസ്റ്റ് ജി.എൽ.പി സ്കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച ദാമോദരൻ മാസ്റ്റർ ഭജനമഠം ഗവ. യു.പി സ്കൂൾ, വയനാട് ബീനാച്ചി സ്കൂൾ എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃക്കോട്ടർ മഹാ ഗണപതിക്ഷേത്രത്തിൽ ദിർഘകാലം സെക്രട്ടറിയായും നിലവിൽ പ്രസിഡണ്ടുമാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
