ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ വിരൽചൂണ്ടുന്നവരുടെ വായ് മൂടിക്കെട്ടുന്നു: കെ.സി.വേണുഗോപാൽ

news image
Aug 4, 2023, 10:28 am GMT+0000 payyolionline.in

ന്യൂഡൽഹി: ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ ആര് വിരൽചൂണ്ടുന്നോ, അവരുടെ വായ്‌ മൂടിക്കെട്ടുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ‘‘കേന്ദ്രസർക്കാരിനെതിരെ ആര് ശബ്ദിച്ചാലും അവരെ അയോഗ്യനാക്കുക, ജയിലിൽ അടയ്‌ക്കുക തുടങ്ങിയവയാണ് ഇന്നത്തെ ഭരണകൂടം ഉപയോഗിച്ചരുന്ന മാർഗം.

സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനെതിരായിട്ടുള്ള വ്യക്തമായ സന്ദേശമാണ്. തെറ്റുകൾക്കെതിരെ ശബ്ദിക്കുന്നവർക്ക് അവരുടെ ശബ്ദം ന്യായമെങ്കിൽ കോടതിയുടെ സംരക്ഷണമുണ്ടാകും എന്നതാണ് വിധി ചൂണ്ടിക്കാട്ടുന്നത്. കോടതി ഉത്തരവിന്റെ പകർപ്പ് വന്നാലുടനെ എംപി സ്ഥാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെടും’’– കെ.സി.വേണുഗോപാൽ പറഞ്ഞു.

അദാനി–മോദി ബന്ധം പാർലമെന്റിൽ ചർച്ച ചെയ്ത അന്നു മുതൽ തുടങ്ങിയതാണ് കേസിന്റെ ഗതി. ഗുജറാത്തിലെ കോടതികൾ ചെയ്ത കാര്യമാണ് സുപ്രീംകോടതി പറഞ്ഞത്. നിയമവ്യവസ്ഥയിൽ വിശ്വാസമുള്ള കോൺഗ്രസ് പാർട്ടി കേസുകളെ നിയമപരമായി നേരിടുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe