ലുധിയാന∙ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്തറിൽനിന്നുള്ള ലോക്സഭാംഗം സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം.
രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്തു. കുഴഞ്ഞുവീണ എംപിയെ ഉടൻതന്നെ ആംബുലൻസിൽ കയറ്റി പഗ്വാരയിലെ വിർക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.