കൊല്ലം∙ അക്ഷയ സെന്റർ ജീവനക്കാരിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തു മുറിച്ചു കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്നു രാവിലെ പാരിപ്പള്ളിയിലാണു നാടിനെ നടുക്കിയ സംഭവം. നാവായിക്കുളം വെട്ടിയറ അൽബായ വീട്ടിൽ നദീറ (36), ഭർത്താവ് റഹീം (50) എന്നിവരാണു മരിച്ചത്.
പാരിപ്പള്ളിയിൽ അക്ഷയ സെന്ററിലെ ജീവനക്കാരിയായ നദീറ രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടർന്ന് ഇറങ്ങിയോടിയ ഇയാൾ കഴുത്ത് മുറിച്ചശേഷം സമീപത്തെ പറമ്പിലെ കിണറ്റിൽ ചാടുകയായിരുന്നു.
ഒരു മാസം മുൻപ് നദീറയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ റഹീം ജയിലിലായിരുന്നു. 3 ദിവസം മുൻപാണു മോചിതനായത്. ഇവർക്ക് 2 കുട്ടികളുണ്ട്.