ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്ന് തൊടുപുഴയിലെ നൗഷാദ് ; തിരികെ പോകാനും പേടിയാണെന്ന്

news image
Jul 28, 2023, 9:26 am GMT+0000 payyolionline.in

തൊടുപുഴ: ജീവനിൽ കൊതിയുള്ളതു കൊണ്ടാണ് താൻ നാടുവിട്ട് ഒളിവിൽ കഴിഞ്ഞതെന്ന് നൗഷാന് മാധ്യമങ്ങളോട്. ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ വിളിച്ചു കൊണ്ടു വന്ന ആളുകൾ മർദിച്ചിരുന്നു. പേടിച്ചിട്ടാണ് നാടു വിട്ടത്. ഇനി തിരികെ പോകാനും പേടിയാണ്.​ഭാര്യയുടെ അടുത്തേക്ക് മടങ്ങിപ്പോകാൻ താൽപര്യമില്ല. ”-എന്നാണ് നൗഷാദ് പറഞ്ഞത്.തൊമ്മൻ കുത്തിൽ പറമ്പിൽ പണിയെടുക്കുകയാണ്. ഇവിടെ വന്നതിനു ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ​മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഭാര്യ എന്തുകൊണ്ടാണ് കൊന്ന് കുഴിച്ചു മൂടി എന്ന് മൊഴി നൽകിയത് എന്നുമറിയില്ല.-നൗഷാദ് തുടർന്നു.ഭാര്യക്ക് മാനസിക പ്രശ്നങ്ങൾ ഉ​ണ്ടോയെന്ന ചോദ്യത്തിന് കാണുമായിരിക്കും, ചിലപ്പോൾ തനിക്കും അങ്ങനെ തോന്നിയിട്ടുണ്ടെന്നും നൗഷാദ് പറഞ്ഞു.തന്നെ കാണാതായത് സംബന്ധിച്ച വാർത്തകളൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. കാണാതായി ഒന്നര വർഷത്തിനു ശേഷമാണ് നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്ത് നിന്ന് കണ്ടെത്തിയത്. തൊടുപുഴയിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച നൗഷാദിനെ പത്തനം തിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe