ഭാവഗായകന് വിട നൽകി കേരളം ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു

news image
Jan 11, 2025, 8:12 am GMT+0000 payyolionline.in

തൃശൂർ: ഭാവഗായകൻ പി​ജയചന്ദ്രന് വിട നൽകി കേരളം. വടക്കൻ പറവൂരിലെ ചേന്ദമംഗംലം പാലിയം തറവാട്ടിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു സംസ്കാരം നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്ക് തന്നെ ചടങ്ങുകൾ തുടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം തൃശൂർ അമല ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അവിടെ നിന്ന് മൃതദേഹം പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം 11 മണിയോടെ സംഗീത നാടക അക്കാദമിയുടെ റീജനൽ തിയേറ്ററിലേക്ക് പൊതുദർശനത്തിന് എത്തിച്ചു.

ഉച്ചക്ക് ഒരു മണിയോടെയാണ് മൃതദേഹം ഹാളിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്. പൂങ്കുന്ന​ത്തെ വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി രാവിലെ ഏഴ് മണിയോടെയാണ് പറവൂരിലെ ചേന്ദമംഗലം പാലിയം തറവാട്ടിലേക്ക് മൃതദേഹം എത്തിച്ചത്. ഇരിങ്ങാലക്കുട സ്കൂളിലും അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു.

പാലിയം തറവാട്ടിലെ മണ്ണിൽ ജയചന്ദ്രൻ ലയിച്ച് ചേരുമ്പോഴും പ്രണയമായും വിരഹമായും ഭക്തി ആയും വാത്സല്യം ആയുമെല്ലാം മലയാളിക്ക് കൂട്ടായ ഭാവ ഗാനങ്ങൾ ഇനി എന്നും ആസ്വാദക ഹൃദയങ്ങളിലുണ്ടാവും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe