ഭൂപരിധി നിയമം മറികടക്കാൻ ക്രമക്കേട് കാട്ടി; പിവി അൻവറിനെതിരെ ഗുരുതര കണ്ടെത്തൽ

news image
Sep 7, 2023, 10:54 am GMT+0000 payyolionline.in

കോഴിക്കോട്: പി വി അൻവര്‍ എംഎല്‍എക്കെതിരെ താലൂക്ക് ലാൻഡ് ബോര്‍ഡിന്‍റെ ഗുരുതര കണ്ടെത്തൽ. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എന്‍റർടെയിൻമെന്‍റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.

അന്‍വറിന്‍റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്നും കണ്ടെത്തി. പാർട്ണർഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അൻവറിന്‍റെയും ഭാര്യയുടെയും പേരിൽ സ്ഥാപനം രൂപീകരിച്ചത്. അൻവറിന്‍റെ പക്കലുള്ള 15 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ടിന്മേൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ കക്ഷികൾക്ക് 7 ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe