മംഗളൂരു: കൊല്ലൂർ അരസിനഗുണ്ടി വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനിടെ തെന്നി വീണ യുവാവിനെ സൗപർണിക നദിയിൽ ഒഴുക്കിൽ പെട്ട് കാണാതായി. ഷിവമോഗ സ്വദേശി മുനിസ്വാമിയുടെ മകൻ കെ.ശരത്(23) ആണ് അപകടത്തിൽ പെട്ടത്.
കൂട്ടുകാർക്ക് വീഡിയോക്ക് പോസ് ചെയ്യുന്നതിനിടെയാണ് യുവാവ് വീണതെന്ന് ദൃക്സാക്ഷികൾ കൊല്ലൂർ പൊലീസിനോട് പറഞ്ഞു.