വടകര: ബൈക്കിൽ നിന്നും തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം. ലോകനാർ കാവ് മീത്തലെ മത്തത്ത് സിന്ധു (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
കക്കട്ടിലിന് സമീപം നീട്ടുരിലാണ് സംഭവം. സിന്ധുവും മകനും ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം നടന്നത്. റോഡിലെ കുഴിയിലേക്ക് ബൈക്ക് പെട്ടെന്ന് ഇറങ്ങിയപ്പോൾ സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഭർത്താവ്: പ്രേമൻ. മക്കൾ: അഭിഷേക് (മർച്ചൻ്റ് നേവി), അദ്വൈത് (എറണാകുളം).
അച്ഛൻ: നാരായണൻ.അമ്മ : ദേവകി. സഹോദരൻ: ഷിജീഷ്.
