‘മക്കളേ ഡ്രഗ്സ് ഉപയോഗിക്കല്ല്, അത് ചെകുത്താനാണ്’; അന്ന് വേടന് കയ്യടി, ഇന്ന് കഞ്ചാവുമായി പിടിയില്‍

news image
Apr 28, 2025, 9:53 am GMT+0000 payyolionline.in

വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ. പിന്നീട് മലയാള സിനിമയില്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച  വേടന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ റാപ്പർ വേടന്റെ കൊച്ചി വൈറ്റില കണിയാമ്പുഴയിലെ ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കണ്ടെത്തി. ഫ്ലാറ്റിൽ വേടനും അദ്ദേഹത്തിന്റെ സംഗീത ട്രൂപ്പിലെ ഒൻപത് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഒരു ഷോയ്ക്ക് പരിശീലനം നടത്താനാണ് ഇവർ ഇവിടെ ഒത്തുചേർന്നതെന്ന് ഹിൽപാലസ് സി.ഐ അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായും വാര്‍ത്തകള്‍ വരുന്നു

ഇതിനിടെയാണ് വേടന്‍ രണ്ടാഴ്ച മുന്‍പ് ഒരു പരിപാടിയില്‍ പറഞ്ഞ വാക്കുകള്‍ സൈബറിടം വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്, ആരും സിത്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും വേടൻ പറയുന്നു. നിരവധി മാതാപിതാക്കൾ തന്റെ അടുത്ത് വന്ന് മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞ് കരയുന്നുവെന്നും വേടൻ പറയുന്നുണ്ട്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടൻ പറയുന്നു.

വേടന്‍റെ വാക്കുകള്‍

ഡാ മക്കളെ..സിത്തറ്റിക് ഡ്രഗ്സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് മരിച്ചു പോകും. അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിത്തറ്റിക് ഡ്രഗ്സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് ചത്ത് പോകും. എനിക്ക് ഇതിപ്പോൾ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ, എന്നാണ് വേടൻ പ്രോഗ്രാം വേദിയിൽ പറഞ്ഞത്. 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe