മഞ്ഞപ്പിത്തം: കു​റ്റ്യാ​ടിയില്‍ സ്കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ്

news image
Sep 21, 2024, 4:15 am GMT+0000 payyolionline.in

നാ​ദാ​പു​രം: സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്.ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കു​റ്റ്യാ​ടി സി.​എ​ച്ച്.​സി​ക്ക് കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡി.​എം.​ഒ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്.

ര​ണ്ട് ദി​വ​സ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ​തും ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, പ​ഴ​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചേ​ല​ക്കാ​ട്, ക​ല്ലാ​ച്ചി, പ​യ​ന്തോ​ങ്ങ്, ന​രി​ക്കാ​ട്ടേ​രി, പേ​രോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ത്തി​ന്റെ ശു​ചി​ത്വം അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തി. സ്കൂ​ളു​ക​ളി​ലെ കി​ണ​റു​ക​ളും പ​രി​ശോ​ധി​ച്ചു.സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ട​ക​ളി​ൽ വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ മി​ഠാ​യി​ക​ൾ, അ​ച്ചാ​റു​ക​ൾ, ഉ​പ്പി​ലി​ട്ട പ​ഴ​വ​ർ​ഗ​ങ്ങ​ൾ, തീ​യ​തി രേ​ഖ​പ്പെ​ടു​ത്താ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു.നേ​ര​ത്തേ മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 27 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും രോ​ഗ​ബാ​ധ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe