മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ ഗുണഭോക്താക്കൾക്കു മസ്‌റ്ററിങ് നടത്താനുള്ള സമയം കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടി. മാർച്ച് 31 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇതു സംബന്ധിച്ചു കേന്ദ്രത്തിൽ നിന്നു കത്തു ലഭിച്ച തായി മന്ത്രി ജി.ആർ അനിലിന്റെ ഓഫിസ് അറിയിച്ചു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ അനിൽ കത്തു നൽകിയിരുന്നു. തുടർന്ന് കേന്ദ്ര – സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണു നടപടി. കേരളത്തിൽ ഇതുവരെ മുൻഗണനാ കാർഡുകളിലെ 1.37 കോടി ഗുണഭോക്താക്കൾ (96.41%) മസ്റ്ററിങ് നടത്തിയതായാണു കണക്ക്. മസറിങ്ങിൽ കേരളം ദേശീയതലത്തിൽ തന്നെ മുൻപന്തിയിലാണ്.