ന്യൂഡൽഹി> മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത കേസിലെ പ്രധാനപ്രതിയുടെ വീട് ഗ്രാമവാസികൾ കത്തിച്ചു. അറസ്‌റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്‌തിയുടെ വീട് തീവെച്ച് നശിപ്പിച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
മണിപ്പൂരിൽ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിൻറെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്‌റ്റിലായത്. കേസിലെ പ്രതികളായ നാലു പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മണിപ്പുരിൽ നിന്നുള്ള ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി സ്വീകരിച്ചത്.