മണിപ്പൂരിൽ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകൾ സുപ്രീംകോടതിയിൽ

news image
Jul 31, 2023, 5:36 am GMT+0000 payyolionline.in

ന്യൂഡൽഹി: മണിപ്പൂരിൽ കലാപത്തിനിടെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകൾ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാറുകൾക്കെതിരെയാണ് ഹരജി.

സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമ സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഹരജികളാണ് അതിജീവിതമാർ സമർപ്പിച്ചിരിക്കുന്നത്. തങ്ങളെ പൊതുസമൂഹം തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹരജികളിൽ ആവശ്യപ്പെടുന്നു.

വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകൾ കൂടി ഹരജി നൽകിയിരിക്കുന്നത്.

യുവതികളെ ജനക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകൽ റോഡിലൂടെ നഗ്നരാക്കി നടത്തിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നേരത്തെ സ്വമേധയാ കേസെടുത്തു സർക്കാറിനോട് റിപ്പോർട്ട് തേടിയിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe