മണിപ്പൂർ: പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ

news image
Jul 25, 2023, 2:50 pm GMT+0000 payyolionline.in

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ. ഇരു സഭകളിലേയും പ്രതിപക്ഷ എം.പിമാർക്കാണ് കത്തയച്ചിരിക്കുന്നത്. പ്രതിപക്ഷ എം.പിമാർ ചർച്ചകളോട് ഒരു തരത്തിലും സഹകരിക്കുന്നില്ല.

അതുകൊണ്ടാണ് പ്രതിപക്ഷത്തുള്ള എം.പിമാർക്ക് വിശദമായ കത്തയച്ചത്. മണിപ്പൂരിൽ വിശദമായ ചർച്ചക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ചർച്ചകളെ സർക്കാർ സ്വാഗതം ചെയ്യുകയാണെന്നും അമിത് ഷാ പറഞ്ഞു. ഞങ്ങൾക്ക് ഒന്നും മറക്കാനില്ല. വൈകാരികമായ മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് അനുകൂലമായി വിഷയമുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മല്ലികാർജുൻ ഖാർഗെ ഉൾപ്പടെയുള്ള നേതാക്കൾക്ക് അയച്ച കത്തും ട്വിറ്ററിലൂടെ അമിത് ഷാ പങ്കുവെച്ചിട്ടുണ്ട്. സർക്കാറിനെതിരെ ഇൻഡ്യയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് അമിത് ഷാ കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe