മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു

news image
Feb 9, 2025, 5:06 pm GMT+0000 payyolionline.in

ദില്ലി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിം​ഗ് രാജിവെച്ചു. ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി ബിരേൻ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി. വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു.

മണിപ്പൂർ കലാപത്തിനിടെ നിരവധി തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വാരാനിരിക്കെയാണ് രാജി. അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ മണിപ്പൂർ നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് ഭല്ല നാളെ ദില്ലിയിലേക്ക് തിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe