തൃശൂർ > തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നൽകി മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പരാതിയിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം ആരംഭിച്ചു. പലവിധ വാഗ്‌ദാനങ്ങൾ നൽകുന്നതിനൊപ്പം മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് നേതൃത്വമാണ് കലക്ടർക്ക് പരാതി നൽകിയത്.
സ്ഥാനാർഥിയുടെ അഭ്യർഥനയിൽ അവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നത് ചൂണ്ടിക്കാട്ടി എൽഡിഎഫ് പാർലമെന്റ് മണ്ഡലം ട്രഷറർ കെ കെ വത്സരാജ് മറ്റൊരു പരാതിയും നൽകി. ഇക്കാര്യത്തിൽ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടി. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ കലക്ടറാണ് സ്ഥാനാർഥിയോട് വിശദീകരണം തേടിയത്.