മതിയായ രേഖകളില്ല ; വടകരയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി

news image
Apr 6, 2025, 10:39 am GMT+0000 payyolionline.in

വടകര : മതിയായ രേഖകളില്ലാതെ ഓടിയ, ദേശീയപാത നിർമാണ കമ്പനിയുടെ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇൻഷുറൻസ് ഇല്ലാതെയും നികുതി അടയ്ക്കാതെയും ഫിറ്റ്നസ് യഥാസമയം എടുക്കാതെയും ഓടിയ ഒരു ലോറിയാണ് പിടികൂടിയത്. നമ്പർ പ്ലേറ്റ് ഉണ്ടെങ്കിലും എഴുതിയത് വ്യക്തമല്ലായിരുന്നു. ലോറി സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.

 

ആർടിഒ ഇ.മോഹൻദാസിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. കൂടുതൽ പരിശോധന അടുത്ത ദിവസം നടത്തുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe