തൊടുപുഴ: വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തേങ്ങാക്കൽ സ്വദേശി അശോകനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് സുബീഷ് അശോകനെ കുത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുബീഷിനെ കസ്റ്റഡിയിൽ എടുത്ത് വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്യുകയാണ്. അശോകന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.