മദ്യപാനിയെന്ന് കരുതി ആരും ​ഗൗനിച്ചില്ല; തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം

news image
Feb 10, 2024, 5:34 pm GMT+0000 payyolionline.in

തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ​ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് അബോധാവസ്ഥയിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ശരീരത്തിൽ സൂര്യതാപത്താൽ പൊള്ളലേറ്റ പാടുകൾ  ഉണ്ടായിരുന്നു. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe