ഡല്‍ഹി: ഡോ മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും.ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ദക്ഷിണ ഉജ്ജയിന്‍ മണ്ഡലത്തില്‍ നിന്നുമാണ് മോഹന്‍ യാദവ് വിജയിച്ചത്.മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇതോടെ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന ശിവരാജ് സിംഗ് ചൗഹാനിത് കനത്ത തിരിച്ചടിയായി.
രാജിവച്ച് മത്സരിച്ച കേന്ദ്രമന്ത്രിമാരേയും തഴഞ്ഞാണ് മോഹന്‍ യാദവ് ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്നത്. നവംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്