ബാലാഘട്ട്: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകളെ ഉൾപ്പടെ നാല് പേരെ വധിച്ചതായി സുരക്ഷാസേന.
ഛത്തീസ്ഗഢ് അതിർത്തിക്കടുത്തുള്ള വനപ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ ഹോക്ക് ഫോഴ്സും പ്രാദേശിക പൊലീസ് സംഘങ്ങളും നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ദബാർ പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ ബുധനാഴ്ച രാവിലെ യാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് വിജയ് ദാബർ പിടിഐയോട് പറഞ്ഞു. ഒരു ഇൻസാസ് റൈഫിൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), ഒരു .303 റൈഫിൾ എന്നിവയും ഇവരിൽ നിന്ന് സുരക്ഷാസേന കണ്ടെടുത്തു.