കോഴിക്കോട്: മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും ഫോണും കവർന്ന കേസിൽ ആറാം പ്രതിയും പിടിയിൽ. കട്ടിപ്പാറ തലയാട് സ്വദേശി പെരുന്തൊടി വീട്ടിൽ ജിതിനെ (34)യാണ് ചേവായൂർ പൊലീസ് പിടികൂടിയത്.
ഈ കേസിൽ മാവൂർ കായലം സ്വദേശി ചന്ദനക്കണ്ടിമീത്തൽ ഷഹർ (31), തൃശൂർ ചാവക്കാട് സ്വദേശി പെരിങ്ങാട്ട് വീട്ടിൽ വിമൽ (39), പൂവാട്ടുപറമ്പ് സ്വദേശി കളരിപ്പുരയിൽ ഹർഷാദ് (28), വെസ്റ്റ്ഹിൽ സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബു (39) എന്നിവരും ഒരു ജുവനൈൽ പ്രതിയുമടക്കം അഞ്ചുപേരെ നേരത്തെ പിടികൂടിയിരുന്നു.
കഴിഞ്ഞ ജൂൺ നാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പറമ്പിൽ സ്വദേശി മജീദ് പറമ്പിൽ ബസാറിലേക്ക് സ്കൂട്ടറിൽ പോകവേ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്യുകയായിരുന്നു.