മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; മ​ല​പ്പു​റത്ത് സ്കൂളിലെ വസ്ത്രധാരണ തർക്കത്തിന് പരിഹാരം

news image
Oct 5, 2023, 3:51 am GMT+0000 payyolionline.in

മ​ല​പ്പു​റം: അ​ധ്യാ​പി​ക​യു​ടെ വ​സ്ത്ര​ധാ​ര​ണ രീ​തി പ്ര​ധാ​നാ​ധ്യാ​പി​ക ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ലു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചു. ക​മീ​ഷ​ൻ ആ​ക്റ്റി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥി​ന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യ​ത്.

അ​ധ്യാ​പി​ക ലെ​ഗി​ൻ​സ് ധ​രി​ക്കു​ന്ന​തു കാ​ര​ണം കു​ട്ടി​ക​ൾ ശ​രി​യാ​യി യൂ​നി​ഫോം ധ​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക പ​റ​ഞ്ഞ​താ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മാ​യ​ത്. അ​ധ്യാ​പ​ക​ർ​ക്ക് അ​വ​രു​ടെ സൗ​ക​ര്യാ​നു​സ​ര​ണം വ​സ്ത്രം ധ​രി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ന്ന് അ​ധ്യാ​പി​ക ക​മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​ഞ്ഞു. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റോ​ട് പ​രാ​തി​യി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ഉ​പ​ഡ​യ​റ​ക്ട​ർ (ഡി.​ഡി) സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ധ്യാ​പി​ക​യെ​യും പ്ര​ധാ​നാ​ധ്യാ​പി​ക​യെ​യും നേ​രി​ൽ കേ​ട്ടു. അ​ധ്യാ​പ​ക​രു​ടെ വ​സ്ത്ര​ധാ​ര​ണ രീ​തി​യി​ൽ സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന സൗ​ക​ര്യ​പ്ര​ദം എ​ന്ന വാ​ക്ക് വ്യ​ക്തി​പ​ര​മാ​യി തീ​രു​മാ​നി​ക്കാ​മെ​ന്ന് ഡി.​ഡി ക​മീ​ഷ​നെ അ​റി​യി​ച്ചു. ഏ​ത് വ​സ്ത്ര​ത്തി​നാ​ണ് മാ​ന്യ​ത​യു​ള്ള​തെ​ന്നും ഇ​ല്ലാ​ത്ത​തെ​ന്നും തീ​ർ​ത്തു പ​റ​യാ​നാ​വി​ല്ല. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ​ക്കു​ള്ളി​ൽ​നി​ന്ന് ര​മ്യ​മാ​യും സൗ​മ്യ​മാ​യും തീ​ർ​ക്കേ​ണ്ട വി​ഷ​യം സ​ങ്കീ​ർ​ണ​മാ​ക്കി​യ​തി​ൽ അ​ധ്യാ​പി​ക​ക്കും പ്ര​ധാ​നാ​ധ്യാ​പി​ക​ക്കും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡി.​ഡി​യു​ടെ ഇ​ട​പെ​ട​ൽ നി​ക്ഷ്പ​ക്ഷ​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe