കൊയിലാണ്ടി: കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും ജില്ലാ ലീഗ് ക്രിക്കറ്റ് പ്ലെയറുമായിരുന്ന മനേഷ് കുമാറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ടെന്നീസ് ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു.
ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് കേരള രഞ്ജി ക്രിക്കറ്റ് ടീം ഓപ്പണിങ് ബാറ്റ്സ്മാൻ രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു. ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ക്രിക്കറ്റ് ഫ്രണ്ട്സ് വെങ്ങളം ജേതാക്കളായി.
ലങ്കാ ഷെയർ പയ്യോളി റണ്ണറപ്പായി. രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം മനോജ് പയറ്റു വളപ്പിൽ ഉദ്ഘാടനം ചെയ്തു. രജിത മനേഷ്, രാജീവൻ ഹേമം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സുശീൽ എസ് കുന്നുമ്മൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജിഷാ പുതിയേടത്ത്, ടിപി കൃഷ്ണൻ, അഡ്വക്കറ്റ് പി ടി ഉമേന്ദ്രൻ, ശൈലേഷ് പെരുവട്ടൂർ, ബാബു മണൽ, കലേഷ്, ശിവദാസൻ ടി കെ, അതുൽ ലാൽ, സുരേഷ് ഗോകല്യം, സലീന്ദ്രൻ ആര്യ, വിനോദ് കോറോത്ത്, സിജിൻ കണ്ടത്തനാരി, എന്നിവർ പ്രസംഗിച്ചു.