മന്ത്രി ഗണേഷ് കുമാറിന്റെ പഴ്നസൽ സ്റ്റാഫിൽ 20 പേർ; ആന്റണി രാജുവിന്റെ സ്റ്റാഫിനും പെൻഷന് അർഹത

news image
Feb 6, 2024, 6:03 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പഴ്സനൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറങ്ങി. 20 പേരാണ് പഴ്സനൽ സ്റ്റാഫിലുള്ളത്. പരമാവധി 25 പേരെ നിയമിക്കാമെന്നാണ് എൽഡിഎഫിലെ ധാരണ. ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വർഷം പൂർത്തിയാക്കിയപ്പോഴാണ് പകരം കെ.ബി.ഗണേഷ് കുമാർ മന്ത്രിയായത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഇരുപതോളം പേരെ ഒഴിവാക്കിയാണ് പുതിയ നിയമനം. രണ്ടര വർഷം പൂർത്തിയാക്കിയതിനാൽ ഇവർക്കെല്ലാം പെൻഷന് അർഹതയുണ്ട്.കൊല്ലം ജില്ലക്കാരനായ മന്ത്രി സ്വന്തം ജില്ലയിൽനിന്നാണ് കൂടുതൽപേരെയും സ്റ്റാഫിൽ നിയമിച്ചത്. സിപിഎം സംഘടനാ നേതാവ് എ.പി.രാജീവനെ അഡി.പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ്) ജി.അനിൽ കുമാറിനെ അസി.പ്രൈവറ്റ് സെക്രട്ടറിയാക്കി. കൊല്ലം സ്വദേശിയായ സുവോളജി അധ്യാപകൻ രഞ്ജിത്തിനെ അഡി.പ്രൈവറ്റ് സെക്രട്ടറിയാക്കി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe