മയക്കുമരുന്നിനും സാമൂഹ്യതിന്മകൾക്കുമെതിരെ പൊതുസമൂഹം രംഗത്തുവരണം: ബൈജു പാലയാട്

news image
May 23, 2026, 3:49 am GMT+0000 payyolionline.in

മണിയൂർ : മയക്കുമരുന്നിനും മറ്റ് സാമൂഹ്യ തിന്മകൾക്കുമെതിരെ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ ശക്തമായി രംഗത്തു വരണമെന്നും രക്ഷിതാക്കളും പൊതുസമൂഹവും ഇതിനായി നിരന്തരം ജാഗ്രത പുലർത്തണമെന്നും മോട്ടിവേറ്ററും പ്രഭാഷകനുമായ ബൈജു പാലയാട് ആവശ്യപ്പെട്ടു.

കുട്ടികളിൽ വായനയും കലാകായിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചെല്ലട്ടുപൊയിൽ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച വായനക്കളരിയും സാംസ്കാരിക സായാഹ്നവും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വായനശാല പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.സി. പ്രകാശൻ, വി.പി. രവീന്ദ്രൻ, കെ.കെ. നിജീഷ് എന്നിവർ നേതാക്കളെയും വായനയുടെ പ്രാധാന്യത്തെയും കുറിച്ച് ചടങ്ങിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe