മയക്കുമരുന്ന് കടത്ത്; ഒമാനില്‍ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

news image
Feb 19, 2024, 12:33 pm GMT+0000 payyolionline.in

മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗര്‍ണറേറ്റില്‍ മയക്കുമരുന്ന് കടത്തിന് മൂന്നുപേർ പൊലീസ് പിടിയിലായി. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് സേനയുടെ കീഴിലുള്ള നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തി.

 

സുവൈഖ് വിലായത്തിൽ നിന്നുമാണ് ഈ കേസുമായി ബന്ധപ്പെട്ട മൂന്നുപേരും പിടിയിലായത്. അറസ്റ്റിലായവരിൽ മൂന്നുപേരും ഏഷ്യൻ പൗരന്മാരാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പൊലീസ് പുറത്തിറക്കിയിട്ടുള്ള വാർത്താകുറിപ്പിൽ പറയുന്നു.

 

അതേസമയം ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം മോഷണക്കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ് ചെയ്തിരുന്നു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളിൽ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് രണ്ടു വീടുകളിൽ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പ്രസ്താവനയിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe