മരം വെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീണ് ഷോക്കേറ്റു;പാലക്കാട് യുവാവിന് ദാരുണാന്ത്യം

news image
May 25, 2024, 10:55 am GMT+0000 payyolionline.in

പാലക്കാട്: വാളയാർ ചുള്ളിമടയിൽ മരം വെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുള്ളിമട സ്വദേശി വിജയ് (42) ആണ് മരിച്ചത്.

മരംവെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഷോക്കേറ്റ് വൈകാതെ തന്നെ മരണം സംഭവിച്ചു. മൃതദേഹം മരത്തില്‍ തന്നെയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സെത്തിയാണ് മൃതദേഹം താഴേക്ക് ഇറക്കിയത്.

തുടര്‍ച്ചയായ മഴയായതിനാലാണ് കാല്‍ വഴുതി അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഇത്തരത്തിലുള്ള ജോലികളിലേര്‍പ്പെടുന്നവര്‍ സുരക്ഷാമുൻകരുതല്‍ തേടണമെന്നും, ജാഗ്രത പാലിക്കണമെന്നും ഈ ദാരുണസംഭവവും ഓര്‍മ്മപ്പെടുത്തുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe