മലപ്പുറം > അരീക്കോട് ഫുട്ബോൾ ടൂർണമെന്‍റിനിടെ വിദേശതാരത്തിന് കാണികളുടെ ക്രൂരമർദനം. ഐവറികോസ്റ്റിൽ നിന്നുള്ള ഹസൻ ജൂനിയറിയാണ് ദുരനുഭവം. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. മർദനമേറ്റതിൽ ഹസൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
തനിക്കെതിരെ കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നും കല്ലെറിഞ്ഞെന്നുമാണ് പരാതി. സംഘർഷത്തിന്‍റെ വീഡിയോ ഉൾപ്പടെ ഹാജരാക്കിയാണ് പരാതി നൽകിയത്.
താരത്തെ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കിയവർക്ക് പരമാവധി ശിക്ഷ നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൂടാതെ അന്വേഷണത്തിനായി അരീക്കോട് പോലീസ് സ്റ്റേഷനിൽ പ്രത്യേക സെൽ രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്.