മലപ്പുറം: ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ പടക്കം പിടികൂടി. കൊറിയർ ബോക്സുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടപ്പടിയിൽനിന്നുറ കുന്നുമ്മൽ മൂന്നാം പടിയിൽനിന്നുമാണ് പടക്കപ്പെട്ടികൾ പിടിച്ചത്. മലപ്പുറം ഡിവൈ.എസ്.പിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി. ഓൺലൈൻ വഴി സ്ഫോടകവസ്തുക്കൾ വാങ്ങാനോ് വിൽക്കാനോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. കൊറിയർ സർവനസിനെതിരെ കേസ് എടുക്കും.
തമിഴ്നാട്ടിൽനിന്നാണ് പടക്കങ്ങൾ വന്നത് എന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.