മലപ്പുറം: ജില്ലയില്‍ മോട്ടര്‍ വാഹന വകുപ്പ് നടത്തിവരുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം നിയമലംഘനങ്ങള്‍ക്ക് പിഴയായി 6,30,100 രൂപയാണ് ഈടാക്കിയത്. ഇതില്‍ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉപയോഗമുള്‍പ്പെടെയുള്ള റജിസ്ട്രേഷന് നിയമലംഘനങ്ങള്‍ക്ക് മാത്രം 83 പേരില്‍ നിന്നായി 2,49,000 രൂപ പിഴ ചുമത്തി. ഈ മാസം 3-ന് ആരംഭിച്ച പ്രത്യേക പരിശോധനയില്‍ 15 ദിവസത്തിനിടെ ആകെ 437 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് (97,500 രൂപ). ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 82,000 രൂപയും, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് 45,000 രൂപയും പിഴയിട്ടു. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങള്‍ എന്നിവയും നടപടിക്ക് വിധേയമായി. പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള പരിശോധനയില്‍ മാത്രം 219 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഇവയ്ക്ക് 2,76,000 രൂപ പിഴ ചുമത്തി. ഇന്‍ഷുറന്‍സ് ഇല്ലാത്ത 26 വാഹനങ്ങള്‍ക്ക് 54,000 രൂപ പിഴ ചുമത്തി. ഹെല്‍മെറ്റ് ഇല്ലാത്തതിന് 34 കേസുകളിലായി 17,000 രൂപയും നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റിന് നാല് കേസുകളിലായി 21,000 രൂപയും പിഴയിട്ടു. ഡ്രൈവിങ് ലൈസന് സില്ലാതെ വാഹനമോടിച്ചതിന് ഏഴുപേര്‍ക്ക് 35,000 രൂപ പിഴയിട്ടു. മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 20 വാഹനങ്ങളും കണ്ടെത്തി. ഇവര്‍ക്ക് 40,000 രൂപയാണ് പിഴ. മറ്റ് സബ് ആര്‍ടിഒകള്‍ക്ക് കീഴിലും റോഡ് സേഫ്റ്റി മാസാചരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണവും ഡ്രൈവര്‍മാര്‍ക്ക് കണ്ണ് പരിശോധനയും നടത്തുന്നു. സ്കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ചും ക്ലാസെടുക്കും. ജനുവരി 31 വരെ പരിശോധനയും ബോധവല്‍ക്കരണ പരിപാടികളും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
- Home
- Latest News
- മലപ്പുറത്ത് കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത് 437 വാഹനങ്ങള്‍, ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് ഹെൽമറ്റ് ധരിക്കാത്തതിന്
മലപ്പുറത്ത് കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത് 437 വാഹനങ്ങള്‍, ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് ഹെൽമറ്റ് ധരിക്കാത്തതിന്
Share the news :
Jan 17, 2026, 9:19 am GMT+0000
payyolionline.in
‘മടുത്തമ്മേ, അവിടെ ജയില്‍ പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കുട്ട ..
സംശയമൊന്നും തോന്നിയില്ല, സ്കൂട്ടർ നിർത്തി മോലിപ്പടിയിലെ കടയിൽക്കയറി, ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
