മലപ്പുറത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

news image
Jun 17, 2023, 1:09 pm GMT+0000 payyolionline.in

മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പെരിയമ്പലം ചേലാട്ട് കുളത്തിലാണ് അപകടം നടന്നത്. ഐക്കരപടി പൂച്ചാലിലെ മണ്ണാറക്കൽ മുഹമ്മദ് ഷാഫി, ജംഷീന ദമ്പതികളുടെ ഏക മകൻ മുഹമ്മദ്‌ അഷ്മിൽ ( 13) ആണ് മരിച്ചത്.

പുത്തൂപാടത്തെ മാതൃ വീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. വൈദ്യരങ്ങാടി രാമനാട്ടുകര ഹയർ സെക്കൻഡറി സകൂൾ എട്ടാം ക്ലാസ് വിദ്യർഥിയാണ് മുഹമ്മദ് അഷ്മിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe