മലബാറിലെ പ്ലസ് വൺ സീറ്റ്: ബാച്ചുകൾ വർധിപ്പിക്കില്ലെന്ന് ആവർത്തിച്ച് മന്ത്രി

news image
May 8, 2024, 8:45 am GMT+0000 payyolionline.in

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റിൽ ബാച്ചുകൾ വർദ്ധിപ്പിക്കില്ലെന്ന് ആവർത്തിച്ച് വി​ദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രതിഷേധിക്കുന്നവർ മാർജിനൽ സീറ്റ് വർധനവിനെ അഭിനന്ദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധമുന്നയിക്കുന്നവർ പ്രശ്നം പരിഹരിക്കണമെന്ന് മാത്രമാണ് നേരത്തെ പറഞ്ഞതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയപ്പോൾ ബാച്ച് വേണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ബാച്ച് വർധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe