മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിജിലൻസ് പരിശോധന വേണം: കെ ജി കെ എസ്‌

news image
Oct 11, 2025, 11:00 am GMT+0000 payyolionline.in

കൊയിലാണ്ടി : കോഴിക്കോട് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വസ്തു വകകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് തയ്യാറവണമെന്ന് കേരള ഗണക കണിശ സഭ സംസ്ഥാന പ്രസിഡണ്ട് പി.എം. പുരുഷോത്തമൻ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ് കൊയിലാണ്ടിയിൽ ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു.അ ദ്ദേഹം.വടക്കേ മലബാറിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നിന്ന് വൻ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിൽ സ സ്പന്റ് ചെയ്ത ഉദ്ധ്യോഗസ്ഥനെ പറ്റി ഒട്ടേറെ പരാതികളാണ് വന്നിട്ടുള്ളത് സ സ്പന്റിനെ തുടർന്ന് സർവ്വീസിൽ നിന്നും വിരമിച്ചതിനു പകരം വന്ന ഓഫീസറെ ചാർജ് ഏല്പിച്ച് സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും അവശ്യപെട്ടു.

ജില്ലാ പ്രസിഡണ്ട് എം.ടി. രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.. സംസ്ഥാന ട്രഷാർ ശശിധരൻ ആ മ്പല്ലൂർ,സംസ്ഥാന സെകട്ടറി പി.കെ. പുരുഷോത്തമൻ , കൈതക്കൽ ചന്ദ്രൻ.സി. ഷൺമുഖദാസ് , പുറ്റാട്ട് രമേശൻ .മുരളീധരൻ മാസ്റ്റർ , മധു സുദന ൻ: സുധീപ് കുറ്റ്യാടി ,ദിലീപ് പണിക്കർ രാമനാഥൻ , പരപ്പാൽ രൻ ജിത്ത് ദി നേശ് പ്രശാന്ത് കന്നി നട. മധുമതി. പ്രമോദ്ലത എന്നിവർ സംസാരിച്ചു. വിവിധ മേഘലകളിൽ പ്രാഗൽഭ്യം തെളിയിച്ച.ഉദയ ചന്ദ്രൻ വെളി മണ്ണ കെ.കെ. ജയരാജ് പണിക്കർ.എൻ.കെ.ജയരാജ് എന്നിവരെ സംസ്ഥാന പ്രസിഡണ്ട് പൊ ന്നാട അണിയിച്ച് ആദരിച്ചു..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe