മലയാളി സ്വർണവ്യാപാരിയെ ആക്രമിച്ച് 40 ലക്ഷം തട്ടാൻ ശ്രമം; നാലുപേർ പിടിയിൽ

news image
Aug 13, 2023, 6:40 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: മ​ല​യാ​ളി​യാ​യ സ്വ​ർ​ണ​വ്യാ​പാ​രി​യു​ടെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി 40 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ലു​മ​ല​യാ​ളി​ക​ൾ പി​ടി​യി​ലാ​യി. ഇ​വ​രി​ൽ​നി​ന്ന് കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ കാ​റും ക​ർ​ണാ​ട​ക പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗു​ണ്ട​ൽ​പേ​ട്ട​ക്ക​ടു​ത്ത് ബേ​ഗൂ​ർ വി​ല്ലേ​ജി​ലാ​ണ് സം​ഭ​വം. വ​യ​നാ​ട് ക​ൽ​പ​റ്റ​യി​ലെ സ്വ​ർ​ണ​വ്യാ​പാ​രി സു​ഖ്ദേ​വ് ത​ന്റെ ഹോ​ണ്ട സി​റ്റി കാ​റി​ൽ ഡ്രൈ​വ​ർ അ​ഷ്റ​ഫി​നൊ​പ്പം മൈ​സൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. 11 മ​ണി​യോ​ടെ ​ബേ​ഗൂ​ർ മെ​യി​ൻ റോ​ഡി​ലേ​ക്ക് ഇ​വ​ർ തി​രി​ഞ്ഞ​തോ​ടെ ഇ​ന്നോ​വ​യി​ലും കാ​റി​ലു​മെ​ത്തി​യ ആ​ക്ര​മി​ക​ൾ ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി. ആ​ക്ര​മി​ക​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. സു​ഖ്ദേ​വി​നെ​യും അ​ഷ്റ​ഫി​നെ​യും വ​ലി​ച്ചി​റ​ക്കി​യ സം​ഘം കാ​ർ കൊ​ണ്ട് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ 40 ല​ക്ഷം രൂ​പ സൂ​ക്ഷി​ച്ചി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് സു​ഖ് ദേ​വ് അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് പൊ​ലീ​സ് ന​ട​പ​ടി​ക​ളെ​ടു​ത്തു.

 

ആ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ലെ​ല്ലാം കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ​പൊ​ലീ​സി​നെ വെ​ട്ടി​ക്കാ​നാ​യി ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ക്ര​മി​ക​ൾ പോ​യ​ത്. എ​ന്നാ​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ സോ​മ​ഹ​ള്ളി​ക്ക് സ​മീ​പ​മു​ള്ള പാ​ല​ത്തി​ൽ ഇ​ടി​ച്ചു. അ​പ​ക​ട​മാ​ണെ​ന്ന് ക​രു​തി സ​മീ​പ​ത്തെ ബ​സ​വ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് സ​മീ​പ​വാ​സി​ക​ളാ​യ നി​ര​ഞ്ജ​ൻ, മ​ണി​ക​ണ്ഠ, മ​ഹേ​ഷ് എ​ന്നി​വ​ർ ഓ​ടി​യെ​ത്തി. ഇ​വ​രെ ക​ണ്ട​തോ​ടെ ആ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ പി​ടി​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പൊ​ലീ​സ് സൂ​പ്ര​ണ്ട് പ​ത്മി​നി സാ​ഹൂ ബേ​ഗൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മി സം​ഘ​ത്തി​ൽ എ​ട്ടു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബേ​ഗൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe