മലാപ്പറമ്പ് മുതൽ വെങ്ങളം വരെ ആറുവരി മൂന്നു ദിവസത്തിനുള്ളിൽ തുറക്കും

news image
Apr 4, 2025, 3:25 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത 66ന്റെ ​മ​ലാ​പ്പ​റ​മ്പ് മു​ത​ൽ വെ​ങ്ങ​ളം വ​രെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ആ​റു വ​രി​യും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ തു​റ​ക്കും. വെ​ങ്ങ​ളം-​പൂ​ളാ​ടി​ക്കു​ന്ന് റീ​ച്ച് പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച മു​മ്പ് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു.

മ​ലാ​പ്പ​റ​മ്പ് മു​ത​ൽ വെ​ങ്ങ​ളം വ​രെ​യു​ള്ള വ​ലി​യ റീ​ച്ചി​ൽ മാ​ളി​ക്ക​ട​വ് മേ​ൽ​പാ​ല​ത്തി​ന്റെ മു​ക​ൾ​ഭാ​ഗ​ത്തെ​യും ത​ട​മ്പാ​ട്ടു​താ​ഴം ഭാ​ഗ​ത്തെ മേ​ൽ​പാ​ല​ത്തി​ന്റെ​യും ഒ​രു​ഭാ​ഗ​ത്തെ അ​പ്രോ​ച്ച് സ്ലാ​ബി​ന്റെ കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണം ഒ​രാ​​ഴ്ച ​വൈ​കി​യ​താ​ണ് തു​റ​ന്നു​കൊ​ടു​ക്ക​ൽ കു​റ​ച്ചു​ദി​വ​സം നീ​ണ്ട​ത്.

മ​ലാ​പ്പ​റ​മ്പ്-​വേ​ങ്ങേ​രി ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ മൂ​ന്നു​വ​രി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. രാ​മ​നാ​ട്ടു​ക​ര റീ​ച്ചി​ന്റെ മൂ​ന്നു​വ​രി ടാ​റി​ങ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്നു വ​രി​യി​ലൂ​ടെ ഇ​രു ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.

വേ​ങ്ങേ​രി മേ​ൽ​പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു മ​ലാ​പ്പ​റ​മ്പ് മേ​ൽ​പാ​ലം തു​റ​ന്ന വേ​ള​യി​ൽ അ​റി​യി​ച്ച​ത്. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും.

സ​ർ​വി​സ് റോ​ഡി​നോ​ട് ചേ​ർ​ന്ന അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത് പൂ​ർ​ത്തി​യാ​കു​ക​യും ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ ഓ​വ​ർ പാ​സ് പൂ​ർ​ണ​മാ​യും തു​റ​ക്കാ​ൻ ക​ഴി​യൂ.

മ​ലാ​പ്പ​റ​മ്പ് ജ​ങ്ഷ​നി​ൽ കി​ഴ​ക്കു​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മൂ​ന്നു​വ​രി ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. മൂ​ന്നു​വ​രി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ മ​ലാ​പ്പ​റ​മ്പ് ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​കും. ഇ​തി​ന്​ 10 ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ ന​ൽ​കു​ന്ന സൂ​ച​ന.

തൊ​ണ്ട​യാ​ട് ആ​ഴ തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ സ​ർ​വി​സ് റോ​ഡി​ന്റെ വ​ല​തു​ഭാ​ഗം സ​ർ​വേ ചെ​യ്തു​കി​ട്ടാ​ത്ത​തി​നാ​ൽ പ്ര​വൃ​ത്തി വൈ​കു​ക​യാ​ണ്. അ​പേ​ക്ഷ ന​ൽ​കി പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കോ​ർ​പ​റേ​ഷ​ൻ സ​ർ​വേ​യ​ർ ക​നി​യു​ന്നി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

സ​ർ​വേ ചെ​യ്യാ​തെ സ​ർ​വി​സ് റോ​ഡ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന വി​വ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​വേ​യ​ർ പ​റ​യു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe