മഴക്കാലമല്ലേ ? വീട് ചിതലരിക്കാതെ സൂക്ഷിക്കാം, ഇതാ ചില നാടന്‍ വഴികള്‍

news image
May 27, 2025, 2:53 pm GMT+0000 payyolionline.in

മഴക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വീട് ചിതലരിക്കുന്നത്. എന്നാല്‍ വീട്ടിലെ ചിതലിനെ തുരത്താന്‍ ഉള്ള ചില വഴികളാണ് ഇനി പറയാന്‍ പോകുന്നത്.

ഒരു കപ്പ് വെള്ളമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ കായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തളിയ്ക്കുകയോ വെളുത്തുള്ളി ചതച്ചത് എണ്ണയിലിട്ട് മൂപ്പിച്ച മിശ്രിതം ചിതലുള്ള ഭാഗത്ത് തളിക്കുകയോ ചെയ്താല്‍ ചിതലിനെ തുരത്താന്‍ സാധിക്കും.

ടര്‍പ്പന്‍ തൈലം നേര്‍പ്പിച്ചത് ചിതലുള്ള ഭാഗത്ത് തളിയ്ക്കുകയോ വിനാഗിരി തളിക്കുകയോ ചെയ്താലും മതി. ഓറഞ്ച് ഓയില്‍ ചിതല്‍ ഉള്ള ഭാഗത്ത് തളിയ്ക്കുകയോ കറ്റാര്‍ വാഴയുടെ നീര് വെള്ളത്തില്‍ കലക്കി ചിതലുള്ള ഭാഗത്ത് തളിയ്ക്കുകയോ ചെയ്താല്‍ ചിതലിന്റെ ഉപദ്രവം ഇല്ലാതാകും.

ഒരു പാത്രത്തില്‍ മണ്ണെണ്ണയെടുത്ത് അതില്‍ അല്‍പ്പം കുമ്മായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തേക്കുകയോ മര ഉത്പന്നങ്ങളില്‍ പെട്രോളിയം ജെല്ലി തേക്കുകയോ ചെയ്താല്‍ ചിതല്‍ പമ്പ കടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe